പന്തളം:പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെയും, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ദേശീയപ്രതിഷേധ ദിനത്തോടനുബന്ധിച്ച് സി.പി.എം.കുരമ്പാല ലോക്കൽക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നടന്ന പ്രതിക്ഷേധ യോഗം സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ എ.രാമൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയാക്കമ്മിറ്റിയംഗം ജി.പൊന്നമ്മ,അംഗങ്ങൾ, ബ്രാഞ്ച്‌സെക്രട്ടറിമാർ,പാർട്ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.കുരമ്പാല ജംഗ്ഷനിൽ കമലാസനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ സി.പി.എം. പന്തളം ഏരിയക്കമ്മിറ്റിയംഗം ആർ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പരിപാടിയിൽ ഏരിയാക്കമ്മിറ്റിയംഗം ഡോ.കെ.ലതീഷ് അംഗങ്ങൾ, ബ്രാഞ്ച്‌സെക്രട്ടറിമാർ,പാർട്ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.