തിരുവല്ല: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ കുടുംബങ്ങൾക്ക് ഗുരുധർമ്മ പ്രചരണ സഭ പടിഞ്ഞാറ്റോതറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അരി, പച്ചക്കറി, പലവ്യഞ്ജന കിറ്റുകൾ നൽകി. ഗുരുധർമ്മ പ്രചരണ സഭ മുൻ ജില്ലാ സെക്രട്ടറി പി.എസ്. ലാലൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സഭ കേന്ദ്രസമിതി അംഗം വി.ജി. വിശ്വനാഥൻ, യൂണിറ്റ് പ്രസിഡന്റ് ടി.കെ. വിശ്വനാഥൻ, വൈസ് പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി കെ.വി. ശ്രീനിവാസൻ, ഖജാൻജി വി.എൻ. സദാശിവൻ എന്നിവർ നേതൃത്വം നൽകി.