പത്തനംതിട്ട: ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുഇടങ്ങളിൽ സ്ഥാപിക്കാൻ സമഗ്രശിക്ഷാ കേരളം 141 ടി.വികൾ നൽകി. പദ്ധതിയുടെ വിതരണോദ്ഘാടനം മന്ത്രി കെ.രാജു മലയാലപ്പുഴയിൽ നിർവ്വഹിച്ചു. കോന്നി എം.എൽ.എ അഡ്വ.കെ.യു.ജനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്
അംഗം എലിസബേത്ത് അബു, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയലാൽ മലയാലപ്പുഴ, കൈറ്റ് കോഓർഡിനേറ്റർ സുദേവ് കുമാർ, സമഗ്രശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ കെ.ജെ.ഹരികുമാർ, സമഗ്രശിക്ഷ കേരളം, പത്തനംതിട്ട ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ കെ.വി. അനിൽ, ജില്ലാ പ്രോഗ്രാം ഓഫീസർ സിന്ധു പി.എ, പത്തനംതിട്ട ഡി.ഇ.ഒ രേണുകാഭായ്, എ.ഇ.ഒ സന്തോഷ്‌കുമാർ, ബി.പി.സി ഷൈലജകുമാരി.എസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ രാജേഷ്.എസ് എന്നിവർ പങ്കെടുത്തു.