മല്ലപ്പള്ളി: കുന്നന്താനം മഠത്തിക്കാവിന് സമീപം സ്വകാര്യ പുരയിടത്തിൽ കിണർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ അമ്മാവനെ അരിവാളുകൊണ്ടുവെട്ടി പരിക്കേൽപ്പിച്ച അനന്തരവനെ കീഴ്വായ്പ്പൂര് പൊലീസ് പിടികൂടി. കുന്നന്താനം മഠത്തിൽക്കാവ് വിളയിടത്ത് പടിഞ്ഞാറേതിൽ രാജേന്ദ്രൻ നായർ (58) ക്കാണ് പരിക്കേറ്റത്. മുക്കാട്ട് പടിഞ്ഞാറേതിൽ സന്തോഷിനെ (43) ആണ് അറസ്റ്റ് ചെയ്തത്. സി.എെ സി.ടി. സഞ്ജയ്, സബ് ഇൻസ്‌പെക്ടർമാരായ സോമനാഥൻ നായർ, എം.കെ. ഷിബു, സുരേഷ് കുമാർ, സി.പി.ഒമാരായ സുനിൽകുമാർ, പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് . പ്രതിയെ റിമാൻഡ് ചെയ്തു.