1

തെങ്ങമം: പഠനസൗകര്യം ഇല്ലാത്ത പാവപ്പെട്ട വിദ്യാർത്ഥിനിക്ക് കൈതക്കൽ - ചെറുകുന്നം വാർഡിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഠന സൗകര്യത്തിനായി ടി. വി. വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം കെ പി സി സി നിർവ്വാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ നിർവ്വഹിച്ചു. വാർഡ് പ്രസിഡന്റ് ജയകുമാർ. പി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിമൽ കൈതക്കൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് തെങ്ങമം, തഴവാവിള ദിവാകരൻ,കെ. എസ്. യു. ജില്ലാ വൈസ് പ്രസിഡന്റ് രാഹുൽ കൈതക്കൽ, ജി. ഗോപിപ്പിള്ള, ഉണ്ണികൃഷ്ണൻ, വിശ്വമോഹനൻ,വി. കേരള കുമാരൻനായർ,അഭിരാം മാവേലിൽ,ശ്രീരാജ് ഈരിക്കൽ, ജനാർദനകുറുപ്പ്,കമലൻ, സതീഷ്കുമാർ,അനുകൃഷ്ണൻ, അനുരാജ്, അച്ചുതൻ, പൊടിയൻ എന്നിവർ പങ്കെടുത്തു.