മല്ലപ്പള്ളി : ഹാബേൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠത്തിലെ വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് സംവാദം സംഘടിപ്പിച്ചു. എം.ജി.യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫ.ഡോ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.ചെയർമാർ ഡോ.സാമുവേൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു.റവ.ജോയ്‌സ് ജോൺ,റവ.ഷിബു പോൾരാജ്, ജോസഫ് ചാക്കോ,പി.പി.ജോൺ,ജോസ് പള്ളത്തുചിറ,പി.രാജീവ്,ബാബു മോഹൻ,ജോസ് ചേലമൂല,ലാലു പോൾ തുടങ്ങിയവർ നേതൃത്വം നൽകി.