പത്തനംതിട്ട: ജില്ലയിൽ ഇന്നലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25ന് ഒമാനിൽ നിന്നെത്തിയ കിടങ്ങന്നൂർ സ്വദേശിയായ 36 വയസുകാരൻ തിരുവനന്തപുരത്ത് ചികിത്സയിലാണ്.
17ന് തെലുങ്കാനയിൽ നിന്നെത്തിയ കുമ്പഴ സ്വദേശിനിയായ 30 വയസുകാരി. ഒപ്പമെത്തിയ കടപ്ര വളഞ്ഞവട്ടം
സ്വദേശിനിയായ 24 വയസുകാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ ആകെ 276 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രണ്ടു പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 104 ആണ്.