കൊടുമൺ: മഹാമാരിയുടെ പശ്ചാതലത്തിൽ ജനങ്ങളെ സംരക്ഷിക്കുന്നതിനു.ഐ.വൈ.എഫ് കൊടുമൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കൊവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം സമാഹരിക്കുന്നനതിനാണ് പ്രവർത്തകർ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത് പ്രവർത്തകർ തന്നെ വീടുകളിൽഎത്തിച്ചു നൽകുകയായിരുന്നു. ഒരു ബിരിയാണിക്ക് 100 രൂപയായിരുന്നു.നാട്ടുകാരുടെ സഹരണം വലിയ തോതിൽ ലഭിച്ചുവെന്ന് പ്രവർത്തകർ പറഞ്ഞു.ബിരിയാണി ചലഞ്ച് സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി ജയൻ, ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാാദ്,കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ.പത്മിനിയമ്മ സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എൻ.കെ.ഉദയകുമാർ,പന്തളം ബ്ലോക്ക് പഞ്ചാായത്ത് പ്രസിഡന്റ് രേഖ അനിൽ,എ.ഐ വൈ.എഫ് ജില്ലാ സെക്രട്ടറി ജി.ബൈജു ,മണ്ഡലം സെക്രട്ടറി എസ്.അഖിൽ മണ്ഡലം,പ്രസിഡന്റ് ബൈജു മുണ്ടപ്പള്ളി,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു,സജു.പ്രമോദ് കൊടുമൺചിറ,ജിതിൻ പഞ്ചായത്ത് അംഗം ലീലാമണി വാസുദേവൻ,കെ.സരസൻ, ദേവദത്ത് ,ആർ.രമേശൻ,വിദ്യാ പ്രമോദ് എന്നിവർ പങ്കെടുത്തു പങ്കെടുത്തു.