1
കാട് കയറുന്ന പഴകുളം സോഷ്യൽ ഫോറസ്ട്രിപാർക്ക്

പഴകുളം : പഴകുളം സോഷ്യൽ ഫോറസ്ട്രി പാർക്ക് കാട് കയറുന്നു.കെ.പി റോഡ് സൈഡിൽ പാസ് ജംഗ്ഷന് സമീപമാണ് 40 സെന്റ് സ്ഥലത്തുള്ള പാർക്ക് സ്ഥിതിചെയ്യുന്നത്.സാമൂഹ്യവനവത്ക്കരണവിഭാഗത്തിന്റെ അധീനതയിൽ 1988ലാണ് ഇവിടെ പാർക്ക് സ്ഥാപിച്ചത്.ലക്ഷങ്ങൾ മുടക്കി ചുറ്റിനും സംക്ഷണഭിത്തികെട്ടി നിറയെ ഔഷധ സസ്യങ്ങളും വെച്ചുപിടിപ്പിച്ചു.പക്ഷേ പിന്നീട് സാമൂഹ്യവനവത്കരണവിഭാഗമോ,പഞ്ചായത്തോ ആരും സംരക്ഷണവുമായി മുന്നോട്ട് വന്നില്ല.വൈകുന്നേരങ്ങളിൽ ആളുകൾക്ക് ഒത്തുകൂടുന്നതിനും സമയം ചെലവഴിക്കുന്നതിനും അന്യം നിന്നുപോകുന്ന ഔഷധ സസ്യങ്ങളെ നട്ടുവളർത്തി പരിപാലിക്കുന്നതിലൂടെ സസ്യസംരക്ഷണവും പദ്ധതിയിലൂടെ ലക്ഷ്യമിട്ടു.ഇന്ന് ഔഷധ സസ്യങ്ങളൊന്നും പേരിനുപോലും ഇല്ല.പാർക്ക് ഇന്ന് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്.പാർക്കിന്റെ ശോച്യാവസ്ഥ മാദ്ധ്യമങ്ങൾ ചൂണ്ടികാട്ടിയതിനെ തുടർന്ന് കഴിഞ്ഞ വർഷം പള്ളിക്കൽ സ്കൂളിലെ എൻ.സി.സി കുട്ടികളും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നാണ് പാർക്കിലെ കാട് വെട്ടിതെളിച്ചു.അതിനുശേഷം ആരും തിരിഞ്ഞുനോക്കിയിട്ടില്ല.

ഔഷധ സസ്യങ്ങളും കളിക്കോപ്പുകളും നശിച്ചു

ഔഷധസസ്യങ്ങളാണ് പാർക്കുനിറയെ വെച്ചുപിടിപ്പിച്ചത്.ഇരിപ്പിടങ്ങളും കുട്ടികൾക്ക് കളിക്കുന്നതിനുള്ള കളിക്കോപ്പുകളും ഇവിടെ സ്ഥാപിച്ചു. ഇതെല്ലാം നശിച്ചുകിടക്കുകയാണ്.കെ.ഐ.പി വകസ്ഥലമായതിനാൽ പഞ്ചായാത്തിന് പരിമിതികളുണ്ട്.സ്ഥലംപഞ്ചായത്തിന് വിട്ടുനൽകി സംരക്ഷണം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.


സാമൂഹ്യ വനവത്കരണ വിഭാഗം പാർക്ക് സംക്ഷിക്കാൻ നടപടി സ്വീകരിക്കണം.അല്ലങ്കിൽ സ്ഥലം പഞ്ചായത്തിന് വിട്ടുനൽകി വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷി ഓഫീസിന് കെട്ടിടം നിർമ്മിക്കാൻ കഴിയണം.ഈ ആവിശ്യമുയർത്തി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും.

പഴകുളം ശിവദാസൻ

(ജനശ്രീ ജില്ലാചെയർമാൻ)

-പാർക്ക് സ്ഥാപിച്ചത് 1988ൽ

- 40 സെന്റ് സ്ഥലത്ത്