sabu

ഇളമണ്ണൂർ: സ്വന്തമായുള്ള ഒരേക്കർ കൃഷിസ്ഥലം തരിശിടാനൊന്നും സാബു തയാറല്ല. സമ്മിശ്രകൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് ടാക്‌സി ഡ്രൈവർ കൂടിയായ ഈ കർഷകൻ. രണ്ടു വർഷം മുമ്പ് കാട്ടുപന്നികൾ കൃഷിയിടത്തിൽ ഇറങ്ങി വാഴയും മരച്ചീനിയും നശിപ്പിച്ചെങ്കിലും കിഴങ്ങുവർഗങ്ങൾ ഒഴിവാക്കി കൃഷി തുടരുകയാണ് സാബു. ഏഴംകുളം പഞ്ചായത്തിലെ പാലമുക്ക് തേപ്പുപാറ പാതയരികിൽ മുക്കുഴിക്കൽ ഏലയിലെ ഒരേക്കറിലാണ് സാബുവിന്റെ കൃഷി. ഏത്തൻ, റോബസ്റ്റ വാഴ,400 മൂടും കമുകിൻ തൈകൾ,പാവൽ,വെണ്ട,മുളക്,തണ്ണിമത്തൻ എന്നിവയും ഇടവിളയായി പുൽക്കൃഷിയുമുണ്ട്.ജൈവവളം, ജൈവകീടനാശിനി എന്നിവയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.ചേന,ചേമ്പ്,കാച്ചിൽ തുടങ്ങിയവയാണ് പന്നികൾ പ്രധാനമായും നശിപ്പിക്കുന്നത്. സ്വന്തം ആവശ്യത്തിനും വിപണനത്തിനും പച്ചക്കറി ലഭിക്കുന്നുണ്ട്. പശു, പോത്ത്, കോഴി വളർത്തലിലും സാബു ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭാര്യ ഷൈനിയും മക്കളായ എമി, മെറിൻ എന്നിവരും കൃഷിക്കാര്യത്തിൽ പങ്കാളികളാണ്.

വാഴ മാത്രം കൃഷി ചെയ്താൽ വർഷം തോറുമുള്ള വരുമാനമേ ലഭിക്കുകയുള്ളു. അതിനാലാണ് ഇടവിളകൃഷി ചെയ്യുന്നത്

(സാബു)

പ്രധാനകൃഷികൾ

ഏത്തൻ, റോബസ്റ്റ വാഴ,400 മൂടും കമുകിൻ തൈകൾ,പാവൽ,വെണ്ട,മുളക്,തണ്ണിമത്തൻ