പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിന്റെ പത്തനംതിട്ട കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനു വഴികാട്ടാൻ ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ് ആരംഭിച്ചു. പത്താം ക്ലാസിനുശേഷം വിദ്യാർത്ഥികളുടെ അഭിരുചികൾ കണ്ടെത്തി അനുയോജ്യമായ കോഴ്‌സുകളും സ്ഥാപനങ്ങളും കണ്ടെത്തുവാൻ രക്ഷകർത്താക്കളേയും വിദ്യാർത്ഥികളേയും സഹായിക്കുക എന്നതാണ് 10 ദിവസം നീണ്ടു നിൽക്കുന്ന ഓൺലൈൻ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
ജൂലൈ എട്ടുവരെയാണു പരിശീലന പരിപാടി. ദിവസവും വൈകുന്നേരം അഞ്ചു മുതൽ ഏഴുവരെ വിവിധ വിഷയ കോമ്പിനേഷനുകളും അവയുടെ ജോലി സാധ്യതയും പരിചയപ്പെടുത്തും. ഓൺലൈനിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിശീലന പരിപാടിയിൽ 100 പേർക്കു പങ്കെടുക്കാൻ കഴിയും. രജിസ്‌ട്രേഷൻ ചെയ്യുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുത്ത് സംശയനിവാരണത്തിനുള്ള അവസരമുണ്ട്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തണം.
തീയതിയും പരിശീലനവും
ഇന്ന് കൊമേഴ്‌സ് ആന്റ് ലോ, ജൂലായ് 1 ഹ്യുമാനിറ്റീസ് ആന്റ് ലോ, 2 ബയോളജി ആന്റ് മെഡിസിൻ, 3 ഫിസിക്‌സ്, കെമിസ്ട്രി, ഫാർമസി, 4 മാത്തമാറ്റിക്‌സ് ആന്റ് എലജിനിയറിംഗ്, 5 കമ്പ്യൂട്ടർ സയൻസ്, 6 അഗ്രികൾച്ചർ, 7 ആർമി, നേവി, എയർഫോഴ്‌സ്, 8 സിവിൽ സർവീസ്
രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും ജില്ലാ കോർഡിനേറ്റർ ജി. സുനിൽകുമാർ: 9447359137, ജില്ലാ കൺവീനർ ഡോ.ചന്ദ്രകുമാർ : 8304986552, ബിജുവർഗീസ് : 9447565128, ഗിരീഷ്‌കുമാർ : 9447594211, രേഖാനന്ദൻ : 9447594207, എൻ.സ്മിത : 9495380168, സിന്ധു പി.നായർ : 8113842343, അമ്പിളിദേവി : 9846079435.