പത്തനംതിട്ട : ജില്ലയിലെ പാമ്പിനി, അടിച്ചിപ്പുഴ, കൊടുമുടി എന്നിവിടങ്ങളിൽ ആരംഭിക്കുന്ന സാമൂഹ്യപഠനമുറികളിൽ താത്കാലിക അടിസ്ഥാനത്തിൽ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് ജൂലായ് 3ന് രാവിലെ 10 മുതൽ റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ഡിഗ്രിയോടൊപ്പം ഏതെങ്കിലും വിഷയത്തിൽ ബിഎഡ്/ടിടിസി/ഡി.എഡുമുള്ള പട്ടികവർഗക്കാർക്ക് പങ്കെടുക്കാം. പത്തനംതിട്ട ജില്ലയിൽ താമസക്കാരായ 40ന് താഴെ പ്രായമുള്ളവരായിരിക്കണം. അതത് സ്ഥലങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനമുളളവർക്കും മുൻഗണന ലഭിക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 04735 227703.