പത്തനംതിട്ട : ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യുവതീയുവാക്കൾക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഇരുപത് ശതമാനം സബ്‌സിഡിയോടെ ഒരു ലക്ഷം രൂപ വായ്പ തുകയുള്ള കെസ്‌റു പദ്ധതിയിൽ ഒരു ലക്ഷം രൂപ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. മൾട്ടിപർപ്പസ് സർവീസ് സെന്റേഴ്‌സ്/ജോബ് ക്ലബിലേക്ക് രണ്ട് അംഗങ്ങൾ വീതം ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു ജോബ് ക്ലബിന് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം സബ്‌സിഡി ലഭിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
തൊഴിൽരഹിതരായ വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ് കഴിഞ്ഞ അവിവാഹിതർ, പട്ടികവർഗക്കാരിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാരായ വനിതകൾ, ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താക്കന്മാരുള്ള വനിതകൾ എന്നിവർക്ക് ശരണ്യ പദ്ധതിപ്രകാരം സ്വയംതൊഴിൽ സംരംഭത്തിന് അപേക്ഷിക്കാം. കുടുംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25000 രൂപ) സബ്‌സിഡി ലഭിക്കും. കൂടുതൽ വിവരം എംപ്ലോയ്‌മെന്റ് ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0468 2222745.