അടൂർ : പരമ്പരാഗത കൃഷി രീതിയിലേക്ക് കർഷകർ മാറുന്ന നേരിട്ടകാഴ്ചയ്ക്ക് വീണ്ടും സാക്ഷ്യം വഹിക്കുകയാണ് കേരളം. അതിന് കൊവിഡ് കാലം ഒരു പ്രേരണയുമായി. റബർ മരത്തിൽ നിന്നുള്ള വരുമാനത്തിലെ ശോഷണമാണ് ഫലവൃക്ഷത്തൈകൾ നട്ടു പരിഘോഷിപ്പിക്കാൻ ജനത്തെ വീണ്ടും പ്രേരിപ്പിക്കുന്നത്. ഇതിന്റെ പ്രതിഫലനം എല്ലാ മേഖലകളിലും പ്രകടമായി തുടങ്ങി, കൊവിഡ് 19 ന്റെ കടന്നുവരവാണ് കാർഷിക മേഖലകളിലേക്കുള്ള തിരിച്ചു പോക്കിന് പ്രത്യേകിച്ചും വഴിയൊരുക്കിയത്. സ്വന്തം പുരയിടത്തിൽ ഇറങ്ങി നോക്കാൻ സമയമില്ലാതിരുന്നവർക്ക് കൊവിഡ് കാലം സമ്മാനിച്ചത് കൂന്താലിയും തൂമ്പയുമായി കൃഷിയിടത്തിലേക്ക് ഇറങ്ങാനുള്ള പ്രചോദമാണ്. ഇതോടെ തിരിശുഭൂമികളിലെല്ലാം കാർഷിക സമൃദ്ധിയുടെ പുതുനാമ്പ് കിളിർത്തുതുടങ്ങി.തെങ്ങായിരുന്നു കേരളത്തിന്റെ പേര് അന്വർത്ഥമാക്കിയത്. എന്നാൽ തെങ്ങുകൾക്ക് മുകളിലേക്ക് റബറിന്റെ ഇലകൾ മൂടിയതോടെ ഉയർന്ന വിലനൽകി തേങ്ങാ വാങ്ങിക്കേണ്ട ഗതികേടിലേക്ക് കേരളത്തെ കൊണ്ടുചെന്നെത്തിച്ചു.ഒപ്പം ശുദ്ധമായ വെളിച്ചെള്ള ഉപയോഗിച്ചു വന്ന മലയാളികൾ മായംചേർന്ന വെളിച്ചെണ്ണ ഉപയോഗിച്ച് രോഗികളുമായി. മാമ്പഴവും കശുവണ്ടിയുമാണ് ഇതോടെ അന്യമായിപ്പോയ മറ്റ് രണ്ട് ഫലവൃക്ഷങ്ങൾ.ഒപ്പം പേര,സപ്പോർട്ട,ഓമ എന്നിവയ്ക്കൊപ്പം കാച്ചിൽ, ചേമ്പ് ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങളും കൃഷിയിടങ്ങളിൽ നിന്നും അപ്രത്യക്ഷമാവുകയും ഇതെല്ലാം വൻവിലനൽകി വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലേക്കും കൊണ്ടെത്തിച്ച മലയാളികൾ വീണ്ടും തിരിഞ്ഞുനോട്ടത്തിന്റെ പാതയിലായതോടെ കാർഷിക മേഖലയിൽ പുത്തനുണർവിനാണ് വഴിതെളിച്ചത്.
വിപണനത്തിൽ ഉണ്ടായ വർദ്ധനവ്
തെങ്ങ്,പറങ്കിമാവ്,കുള്ളൻ വരിക്ക പ്ളാവുകൾ,മാവ്,സപ്പോർട്ട,ഫാഷൻഫ്രൂട്ട്, റമ്പൂട്ടാൻ, മാംഗോസ്റ്റിൻ,പുലാസൻ തുടങ്ങി വൈവിദ്ധ്യങ്ങളായ ഫലവൃക്ഷത്തൈകളുടെ വിപണനത്തിൽ വർവർദ്ധനവാണ് സമീപകാലം സമ്മാനിച്ചത്.
തെങ്ങും പറങ്കിമാവും വെട്ടിമാറ്റി നടത്തിയ റബർകൃഷി നഷ്ടംമാത്രമല്ല സമ്മാനിച്ചത്.തനത് കാർഷിക സംസ്കൃതി നഷ്ടപ്പെടുത്തനായിരുന്നു. നാണ്യവിളകളുടെ ശോഷണം വഴിയുണ്ടായ ബുദ്ധിമുട്ടുകൾക്കാണ് ഇതോടെ കേരളം സാഷ്യം വഹിച്ചത്.
അനീഷ്
(യുവകർഷകൻ, അടൂർ)
പൂച്ചെടികളുടെ വിപണിയായി മാത്രം വഴിമാറിയ നഴ്സറികളിൽ ഇന്ന് ഫലവൃക്ഷത്തൈകളുടെ വിപണനത്തിൽ അൻപത് ശതമാനത്തിലേറെ വളർച്ച കൈവരിച്ചു. പ്രത്യേകിച്ചും കൊവിഡ് കാലത്തിൽ തെങ്ങ്, മാവ്, വരിക്കപ്ളാവ് ഉൾപ്പെടെയുള്ളവ തിരക്കിയിറങ്ങിയ നൂറ് കണക്കിന് ആളുകളുണ്ട്.
എം.ജി രാജു,
സെക്രട്ടറി,
(പഴകുളം സോഷ്യൽ സർവീസ് സൊസൈറ്റി)