കൊടുമൺ : പെട്രോൾ ഡീസൽ വിലവർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ, ടാക്സി, ഹെവി വെഹിക്കിൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഇന്ന് രാവിലെ 10 മുതൽ കൊടുമൺ ടൗണിൽ പഞ്ചായത്തുതല ധർണ നടത്തും. ജില്ലാ വൈസ് പ്രസിഡന്റ് എ.എൻ. സലിം ഉദ്ഘാടനം ചെയ്യും.