കോന്നി: കോന്നി ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിൽ വ്യക്തിഗത ആസ്തിനിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. പൊതു/പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് യഥാക്രമം നാല് ലക്ഷം, അഞ്ച് ലക്ഷം, ആറ് ലക്ഷം രൂപയുടെ ധനസഹായം സൗജന്യമായി ലഭിക്കുന്നതാണ്.പട്ടികജാതി/പട്ടികവർഗം/ബി.പി.എൽ കുടുംബം, എസ്.ഇ.സി.സി ലിസ്റ്റിൽ ഉൾപ്പെട്ടവർ,ഐ.എ.വൈ,പി.എം.എഐ,ലൈഫ് ഭവനം ലഭിച്ചവർ, വിധവ, ഭിന്നശേഷി ഗൃഹനാഥരായിട്ടുള്ളവർ എന്നിവർക്കാണ് മുൻഗണന. അപേക്ഷാഫാറം എല്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തുകളിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 30.