പത്തനംതിട്ട : ഫർണിച്ചർ മാനുഫാക്സചേഴ്സ് ആൻഡ് മർച്ചൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ലോക് ഡൗൺ കാലത്തെ ബാങ്ക് വായ്പകളുടെ പലിശ പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തി. ജില്ലാ പ്രസിഡന്റ് സി.ഡി മോഹൻ ദാസ് ധർണ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സജീവ്.കെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വിജയകുമാർ,സംസ്ഥാന കൗൺസിൽ അംഗം സുരേഷ് ജയിംസ്, വൈസ് പ്രസിഡന്റ് സുരേന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.സാമൂഹിക അകലം പാലിച്ച് നടത്തിയ ധർണയിൽ സുന്ദരൻ പുളിമൂട്ടിൽ, മധു, സന്തോഷ്, പ്രദീഷ് കുരുവിള, ഹുസൻ റാന്നി തുടങ്ങിയവർ പങ്കെടുത്തു.