അടൂർ : മൂന്നാമത് പറക്കോട് പ്രതാപചന്ദ്രൻ സ്മാരക പുരസ്കാരം കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവും സാഹിത്യ വിമർശകനും കവിയുമായ ഡോ. ടി ആർ രാഘവന് ലഭിച്ചു. പ്രതാപചന്ദ്രന്റെ ചരമ വാർഷിക ദിനമായ ജൂൺ 30 ന് വൈകിട്ട് നാലിന് ഡോ ടി ആർ രാഘവന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ വച്ച് ചിറ്റയം ഗോപകുമാർ എം എൽ എ പുരസ്കാരം നൽകും.
അടൂർ സ്വദേശി കരുവാറ്റ ഇ.വി. നഗറിൽ ശ്രേയസിൽ ഡോ. ടി.ആർ.രാഘവന്റെ ‘ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം’ എന്ന കൃതിക്കാണ് നേരത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. മുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന വിശാലകേരളം മാസികയുടെ പത്രാധിപരായിരുന്നു. ഷിപ്പിംഗ് കോർപറേഷൻ ഒഫ് ഇന്ത്യയിൽ 34 വർഷം സീനിയർ എക്സിക്യൂട്ടീവായിരുന്നു. ഇന്ത്യയുടെ നാവിക ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണത്തിന് മുംബൈ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. 1997ൽ ഹരിഹരൻ പൂഞ്ഞാർ അവാർഡ്, മുംബൈ വിത്സൺ കോളേജിന്റെ അവാർഡ് , ദേശാഭിമാനി സാഹിത്യ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്., മലയാളത്തിലും ഇംഗ്ളീഷിലുമായി ഇരുപതോളം കൃതികളുടെ രചയിതാവാണ്. അടൂരിന്റെ സാഹിത്യ സാംസ്കാരിക മേഖലകളിലെ സജീവസാന്നിദ്ധ്യമാണ്