ഇലവുംതിട്ട: പെട്രോൾ-ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് മെഴുവേലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുവേലി പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി.എസ്.ശുഭാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറിമാരായ മാന്ദാനത്ത് നന്ദകുമാർ,കെ.വി.സുരേഷ് കുമാർ, ബ്ലോക്ക് സെക്രട്ടറിമാരായ കെ.കെ.ജെയിൻ,രാജു ഇലവുംതിട്ട, പഞ്ചായത്ത് അംഗങ്ങളായ ഷൈനി ലാൽ,ഗിരിജാ ശുഭാനന്ദൻ,ലീലാ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.