പത്തനംതിട്ട: പട്ടികജാതി വർഗ വിഭാഗങ്ങളുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോർച്ച ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി.സംസ്ഥാന സെക്രട്ടറി കെ.കെ.ശശി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സുരേഷ് പി.ബി അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി വിനോദ് കുരമ്പാല,പഞ്ചായത്തംഗം ശ്രീലതാ ശശി,മണ്ഡലം പ്രസിഡന്റുമാരായ അശോകൻ,ശശി ശങ്കർ,മോർച്ച മുൻ ജില്ലാ പ്രസിഡന്റ് പി.വി.ഭാസ്‌കരൻ,ഷൈജി പരമേശ്വർ, തങ്കപ്പൻ കാവാടി,പ്രദീപ് ചൂരപ്പെട്ടി എന്നിവർ സംസാരിച്ചു.