കൂടൽ: പെട്രോൾ, ഡീസൽ, പാചക വാതകത്തിന് വില വർദ്ധിപ്പിച്ച കേന്ദ്രസംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൂടൽമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഞ്ചപ്പാറ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിനു മുമ്പിൽ കോൺഗ്രസ് ധർണ നടത്തി. കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു ആഴിക്കാടൻ അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി ജനറൽ സെക്രട്ടറി മാത്യു ചെറിയാൻ, മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ ശോഭനാ സദാനന്ദൻ,വ്യാപാരിവ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ്.പി.സജൻ, മനോജ്മുറിഞ്ഞകൽ,ഹരികുമാർ ,മാത്യു മുളകുപാടം,ജോൺ ജോർജ്ജ്, അനിയച്ചൻ, ജയാ രാജേന്ദ്രബാബു എന്നിവർ സംസാരിച്ചു.