30-murali
മുരളി

തെങ്ങമം- ജില്ലാ സഹകരണ ബാങ്കിന്റെ തെങ്ങമം ശാഖയെ സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്കായി ഉയർത്തിയ ചാരിതാർത്ഥ്യത്തോടെ മാനേജർ തോട്ടുവാമുരളി ഇന്ന് സർവീസിൽ നിന്ന് വിരമിക്കും.
2016ലാണ് തെങ്ങമം ശാഖ ആരംഭിച്ചത്. അന്നുമുതൽ തോട്ടുവാ മുരളിയാണ് മാനേജർ.
ബാങ്കിന്റെ ഹെഡ് ഒാഫീസ് നിശ്ചയിച്ച് നൽകിയ നിക്ഷേപം, വായ്പ, എൻ.പി.എ ടാർജറ്റുകൾ തുടർച്ചയായി നാലാം സാമ്പത്തിക വർഷവും തെങ്ങമം ശാഖ കൈവരിച്ചു.
2017-18 സാമ്പത്തിക വർഷം ജില്ലയിൽ പൊതുമേഖലാ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽ കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ വായ്പകൾ നല്കിയതിന് ഏറ്റവും മികച്ച ശാഖാ മാനേജർ ക്കുള്ള അവാർഡ് പത്തനംതിട്ട ജില്ലാ കളക്ടറിൽ നിന്ന് ലഭിച്ചിരുന്നു.
20l 8-19 വർഷം സ്വയംതൊഴിൽ സംരംഭത്തിനും,ഏറ്റവും കൂടുതൽ വായ്പ നൽകിയതിന് നബാർഡ്, ജില്ലാ കുടുംബശ്രീ മിഷൻ, ജനപ്രതിനിധികൾ, സാംസ്‌കാരിക, സാമൂഹ്യ സംഘടനകൾ എന്നിവയിൽ നിന്നും അനുമോദനവും അവാർഡും ലഭിച്ചിരുന്നു.
ഈ വർഷം മികച്ച പ്രവർത്തനം നടത്തിയ ശാഖ എന്ന നിലയിൽ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയുടെ അനുമോദനം തെങ്ങമം ശാഖയ്ക്ക് ലഭിച്ചു.
കഴിഞ്ഞ വർഷം ജില്ലയിലെ ശാഖകളിൽ സ്വയം തൊഴിൽ സംരഭത്തിനും സ്വർണ പണയത്തിനും ഭവന നിർമ്മാണത്തിനും ഏറ്റവും കൂടുതൽ വായ്പ നൽകിയത് തെങ്ങമം ശാഖയാണ്.
പ്രതിബദ്ധതയോടെ അദ്ധ്വാനിച്ച തെങ്ങമം ശാഖയിലെ സഹപ്രവർത്തകരുടെ സമർപ്പിത സേവനം കൂടിയാണ് നേട്ടത്തിന് പിന്നിലെന്ന് മുരളി പറഞ്ഞു.