പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 13 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ ആകെ 289 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ആരും രോഗമുക്തരായിട്ടില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 104 ആണ്. നിലവിൽ പത്തനംതിട്ട ജില്ലയിൽ 184 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 176 പേർ ജില്ലയിലും, എട്ടു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയിൽ നിന്നുമുളള ഒരാൾ പത്തനംതിട്ടയിൽ ചികിത്സയിൽ ഉണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 81 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 12 പേരും, അടൂർ ജനറൽ ആശുപത്രിയിൽ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 65 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 30 പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ എട്ടു പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 198 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. പുതിയതായി 16 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ
1) ഖത്തറിൽ നിന്ന് എത്തിയ അങ്ങാടിക്കൽ സൗത്ത് സ്വദേശിയായ 53 വയസുകാരൻ.
2) അബുദാബിയിൽ നിന്ന് എത്തിയ കോന്നി, പ്രമാടം സ്വദേശിയായ 27 വയസുകാരൻ.
3) ഡൽഹിയിൽ നിന്ന് എത്തിയ തേക്കുതോട് സ്വദേശിനിയായ 29 വയസുകാരി.
4) ഡൽഹിയിൽ നിന്ന് എത്തിയ ഇളക്കൊളളൂർ സ്വദേശിനിയായ 28 വയസുകാരി.
5) 13ന് കുവൈറ്റിൽ നിന്ന് എത്തിയ ആറന്മുള സ്വദേശിയായ 28 വയസുകാരൻ.
6) ഡൽഹിയിൽ നിന്ന് എത്തിയ കല്ലൂപ്പാറ സ്വദേശിനിയായ 25 വയസുകാരി.
7) ഷാർജയിൽ നിന്ന് എത്തിയ പന്തളംതെക്കേക്കര സ്വദേശിയായ 51 വയസുകാരൻ.
8) മഹാരാഷ്ട്രയിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശിയായ 21 വയസുകാരൻ.
9) മഹാരാഷ്ട്രയിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശിനിയായ 46 വയസുകാരി.
10) മസ്‌ക്കറ്റിൽ നിന്ന് എത്തിയ പെരിങ്ങര സ്വദേശിയായ 28 വയസുകാരൻ.
11) ഖത്തറിൽ നിന്ന് എത്തിയ കൊടുമൺ, അങ്ങാടിക്കൽ നോർത്ത് സ്വദേശിയായ 44 വയസുകാരൻ.
12) സൗദിയിൽ നിന്ന് എത്തിയ ചെറുകോൽ, വയലാത്തല സ്വദേശിനിയായ 32 വയസുകാരി.
13) കുവൈറ്റിൽ നിന്ന് എത്തിയ അയിരൂർ സ്വദേശിയായ 44 വയസുകാരൻ.