പത്തനംതിട്ട: സഹകരണ സ്ഥാപനങ്ങളെ നഷ്ടത്തിനാക്കി പൂട്ടിക്കുന്നതിനും സഹകാരികളെ പ്രസ്ഥാനത്തിൽ നിന്ന് അകറ്റുന്നതിനും ശ്രമിക്കുന്ന കേന്ദ്രസംസ്ഥാന സർക്കാരുകൾ വികലമായ നയം തിരുത്തണമെന്നാവശ്യപ്പെട്ട് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തുന്ന ധർണയുടെ ഭാഗമായി നാളെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനിസിവിൽ സ്റ്റേഷനിൽ ധർണ സംഘടിപ്പിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ. ശിവദാസൻ നായർ ധർണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, ജില്ല പ്രസിഡന്റ് സി.തുളസീധരൻപിള്ള,ജില്ല സെക്രട്ടറി കെ.കെ.മാത്യു,ട്രഷറർ റെജി പി.സാം എന്നിവർ സംസാരിക്കും.