മല്ലപ്പള്ളി- വൈദ്യുതിയില്ലാത്ത വീടുകൾക്ക് ഉടൻ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്തും വൈദ്യുതി ബോർഡും സംയുക്ത പദ്ധതിയിടുന്നു. വൈദ്യുതി ഇല്ലാത്ത വീടുകളുടെ ഉടമസ്ഥർ മതിയായ രേഖകൾ ലഭ്യമെങ്കിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ സമർപ്പിക്കണമെന്നും അല്ലാത്തവർ പഞ്ചായത്തിൽ വിവരമറിയിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അറിയിച്ചു.