dharna
കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ധർണ്ണ കെ.പി.സി.സി നിർവ്വാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ജനങ്ങളെ വെല്ലുവിളിച്ചു തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടപ്ര,പരുമല മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് യു.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.കടപ്ര മണ്ഡലം പ്രസിഡന്റ് പി.തോമസ് വർഗീസ്,ജോൺ ജേക്കബ് വള്ളക്കാലിൽ, രജി തർക്കോലിൽ, ഗോപി ഉലവത്തുംപറമ്പിൽ, ജോസ് വി.ചെറി,ജെസി മോഹൻ,അബ്ദുൽ സത്താർ, പീതാംബരദാസ്,സന്തോഷ്, ജീവൻ.മോഹൻദാസ്,റീനി കോശി,മേഴ്‌സ് ഏബ്രഹാം,രാജപ്പൻ,മോഹൻ മത്തായി എന്നിവർ പ്രസംഗിച്ചു.