മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കുളം നിർമ്മാണങ്ങൾക്കും തീറ്റപ്പുൽ കൃഷി, അസോള ടാങ്ക്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, കിണർ റീചാർജിംഗ്, സ്വയം സഹായ സംഘങ്ങൾക്ക് പണിപ്പുര നിർമ്മാണം എന്നിവയ്ക്ക് ജൂലൈ 6ന് മുൻപ് അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.