ചെങ്ങന്നൂർ :കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭവന പദ്ധതി പ്രകാരം നിർദ്ധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന 16-ാമത് ഭവനത്തിന്റെ താക്കോൽദാനം സൊസൈറ്റി ചെയർമാൻ കൂടിയായ സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു.കൊഴുവല്ലൂർ,കോടുകുളഞ്ഞിക്കരോട്,മണ്ണാടിയിൽ എം.വി.സുധാകരൻ ശ്യാമള ദമ്പതികൾക്കാണ് ഭവനം നിർമ്മിച്ചു നൽകിയത്.10ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.10 ഭവനങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ട്. മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാത്ത രോഗബാധിതനായ സുധാകരന്റെ ദുരവസ്ഥ മനസിലാക്കിയ സജി ചെറിയാൻ എം.എൽ.എ നേരിട്ട് ഭവന നിർമ്മാണ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.താക്കോൽദാനചടങ്ങിൽ പി.വി.രാമചന്ദ്രക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.കരുണ വെണ്മണി മേഖലാ സെക്രട്ടറി ജെ ബിപിൻ പി.വർഗീസ്,റവ.ഫാദർ ജോമോൻ,പി.സി.അജിത,ശ്യാംകുമാർ,നെൽസൺ ജോയി ,വേണുവരമ്പൂർ ,വിശ്വംഭരൻ ഭഗവത് ,സി.കെ.ഉദയകുമാർ,പി.ആർ.രമേശ് എന്നിവർ സംസാരിച്ചു.കോൺട്രാക്ടർ സന്തോഷിനെ കരുണ ജനറൽ സെക്രട്ടറി എൻ.ആർ.സോമൻ ആദരിച്ചു.