മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിന്റെ വള്ളിയാകുളത്തുള്ള പൊതുശ്മശാനത്തിന് വഴിവെട്ടുന്നതിന് തീരുമാനമായി.യാക്കോബായ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടു നൽകുവാൻ തയാറാണെന്ന് ഭദ്രാസന മെത്രാപ്പോലിത്താ ഡോ.ഗീവറുഗീസ് മാർ കൂറീലോസ് സമ്മതിച്ചിട്ടുണ്ട്.വഴിക്ക് സ്ഥലം ലഭിക്കുന്നതോടെ ശ്മശാനത്തിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പ്രസിഡന്റ് തോമസ് മാത്യു അറിയിച്ചു.