ചെങ്ങന്നൂർ: താലൂക്കിലെ പരാതി പരിഹാര അദാലത്ത് വീഡിയോ കോൺഫറൻസിലൂടെ 4ന് നടക്കും. ഇതിനുള്ള അപേക്ഷകൾ ഇന്നു വരെ ചെങ്ങന്നൂർ താലൂക്കിലെ അക്ഷയ സെന്ററുകൾ വഴി നൽകാവുന്നതാണ്. എൽ.ആർ.എം കേസുകൾ,സർവേ, ഭൂമിയുടെ തരം മാറ്റം,പരിവർത്തനം,റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നതിനുള്ള അപേക്ഷകൾ എന്നിവയൊഴികെ അദാലത്തിൽ നൽകാവുന്നതാണെന്ന് ചെങ്ങന്നൂർ തഹസീൽദാർ അറിയിച്ചു.