a
തട്ടയിൽ നന്നങ്ങാടി കണ്ടെത്തി

കൊടുമൺ: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ മങ്കുഴി വാർഡിൽ ഗൗരി നിവാസിൽ രാജൻ പിള്ളയുടെ റബ്ബർ തോട്ടത്തിൽ നന്നങ്ങാടികൾ കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലിന് തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴികൾ എടുക്കുന്നതിനിടയിലാണ് ഇവ കണ്ടത്. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിലൂടെ 2 മൺപാത്രങ്ങൾ പുറത്തെടുത്തു. 10 അടി താഴ്ച്ചയിൽ കുഴിയെടുത്ത് കയറുപയോഗിച്ച് കേടുപാടുകൾ കൂടാതെയാണ് മൺപാത്രങ്ങൾ പുറത്തെടുത്തത് . പുരാവസ്തു ഗവേഷണ വകുപ്പിനെ വിവരം അറിയിച്ചു.