അട്ടച്ചാക്കൽ: മണിയൻപാറ മുട്ടത്ത് വടക്കേതിൽ കഴിഞ്ഞ 20 ന് മരിച്ച രമണിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റെടുക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും പൊലീസും കുടുബശ്രീ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇന്നലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കഴിഞ്ഞ 20 ന് രമണിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ഭർത്താവ് ഗണനാഥൻ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഗണനാഥന്റെ മൃതദേഹം മകൻ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്‌കരിച്ചിരുന്നു ഗണനാഥന്റെ മരണകാരണം മുങ്ങിമരണവും ഭാര്യ രമണിയുടേത് ഹൃദയാഘാതമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.