30-ob-prabhu

പത്തനംതിട്ട; കന്യാകുമാരി സ്വദേശിയായ യുവാവ് സ്‌കൂൾ പരിസരത്തെ പ്ലാവിൽനിന്ന് വീണ് മരിച്ചു. കന്യാകുമാരി വേങ്ങോട് കിളിയൂർ കയ്യാലവിളയിൽ പ്രഭു (30) ആണ് മരിച്ചത്. തിങ്കളാഴ്ച പകൽ 11.45 ഓടെയാണ് സംഭവം. കുമ്പഴ മൗണ്ട് ബഥനി സ്‌കൂളിലെ ജോലിക്കാരനായ പ്രഭു സ്‌കൂൾ പരിസരത്തെ പ്ലാവിൽ കയറി കൊമ്പുകൾ വെട്ടുമ്പോൾ വീഴുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 വർഷമായി സ്‌കൂളിലെ ജീവനക്കാരനാണ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.