തിരുവല്ല: ലോക്ഡൗൺ മൂലം ദുരിതത്തിലായ തിരുവല്ല നിയോജക മണ്ഡലത്തിലെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്ന് വാങ്ങിനൽകുന്ന പദ്ധതി ജൂലായ് ഏഴിന് സമാപിക്കുമെന്നു മാത്യു ടി തോമസ് എം.എൽ.എ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ ഏഴുമുതൽ സ്‌പോൺസർമാർ മുഖേനയാണ് മരുന്നുകളുടെ വിതരണം നടത്തിയിരുന്നത്. മരുന്ന് ആവശ്യമുള്ള ബി.പി.എൽ രോഗികൾ റേഷൻ കാർഡിന്റെ കോപ്പിയും ഡോക്ടറുടെ 2020ലെ മരുന്നെഴുതിയ കുറിപ്പടിയും 4ന് മുമ്പായി തിരുവല്ലയിലുള്ള എം.എൽ.എ ഒാഫീസിൽ എത്തിക്കണം. വൃക്കരോഗികൾ, ഹൃദയ ശസ്ത്രക്രിയ നടത്തിയവർ, നേരത്തേ ഈ പദ്ധതിയിൽ നിന്നും മരുന്ന് ലഭിച്ചിട്ടില്ലാത്തവർ എന്നിവർക്കായിരിക്കും മുൻഗണന.