ചെന്നീർക്കര: പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിച്ച് വരുന്ന ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്തവർ 15നകം ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തേണ്ടതാണ്.അക്ഷയകേന്ദ്രങ്ങൾ മുഖേനെയുള്ള ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ 22 നകം ലൈഫ് സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പെൻഷൻ ലഭിക്കുന്നതല്ലെന്നുള്ള വിവരം അറിയിക്കുന്നു.