പത്തനംതിട്ട : ഭാരതത്തിന്റെ സൈനികർക്കെതിരെയുള്ള ചൈനയുടെ അതിക്രമണത്തിനെതിരെയും ,സി.പി.എം കോൺഗ്രസ് ഇന്ത്യ വിരുദ്ധ നയങ്ങൾക്കെതിരെയും ബി.ജെ.പി പത്തനംതിട്ട മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പഴയിൽ നടത്തിയ ധർണ ബി.ജെ.പി ആറന്മുള മണ്ഡലം ട്രെഷറർ വി.എസ്.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മുൻസിപ്പൽ പ്രസിഡന്റ് പി.എസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ജനറൽ സെക്രട്ടറി വിജയകുമാരൻ നായർ,വൈസ് പ്രസിഡന്റ് പി.എസ് ചന്ദ്രൻ,സെക്രട്ടറി സുജിൻ മണ്ണാറമല, പ്രശാന്ത്, മോഹനൻ നായർ കുമ്പഴ, മോഹനൻ മൈലാടുപാറ, ശിവരാമൻ എന്നിവർ സംസാരിച്ചു