പത്തനംതിട്ട : കൊവിഡ് പശ്ചാത്തലത്തിലും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് ഒന്നാമതായ ജില്ലയിലെ വിദ്യാർത്ഥികളെയും ഇതിന് സഹായിച്ച അദ്ധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അനുമോദിച്ചു. ജില്ലയിലെ സ്‌കൂളുകൾക്ക് ആവശ്യമായ ഭൗതിക സൗകരങ്ങൾ ഒരുക്കി, ചിട്ടയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. നിരവധി പദ്ധതികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ജില്ലയിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്താനായി.