പത്തനംതിട്ട : സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്തവർ 15നകം ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പഞ്ചായത്തുകൾ/ ഗുണഭോക്താക്കൾ അംഗങ്ങളായട്ടുള്ള ക്ഷേമനിധി ബോർഡ് മുഖേന 16 മുതൽ 22 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് നടത്താം.