പത്തനംതിട്ട : തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി തിങ്കളാഴ്ച 21 വിമാനങ്ങളിൽ ജില്ലക്കാരായ 125 പ്രവാസികൾകൂടി എത്തി. ഇവരിൽ 23 പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിലും നാലു ഗർഭിണികൾ ഉൾപ്പെടെ 102 പേരെ വീടുകളിലും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

ട്രെയിനുകളിൽ എട്ടുപേർകൂടി എത്തി

പത്തനംതിട്ട : ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിസാമുദ്ദീൻ - എറണാകുളം, നിസാമുദ്ദീൻ - തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിനുകളിലായി തിങ്കളാഴ്ച ജില്ലക്കാരായ എട്ടു പേർകൂടി എത്തി. നിസാമുദ്ദീൻ - എറണാകുളം സ്‌പെഷ്യൽ ട്രെയിനിൽ ജില്ലക്കാരായ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് എത്തിയത്. ഇവർ അഞ്ചുപേരും കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്. നിസാമുദ്ദീൻ തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിനിൽ ജില്ലക്കാരായ മൂന്നു പേരാണെത്തിയത്. ഇവരിൽ ഒരാളെ കൊവിഡ് കെയർ സെന്ററിലും രണ്ടുപേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.