പത്തനംതിട്ട : ഏറത്ത് പഞ്ചായത്തിലെ ചൂരക്കോട് 13-ാം വാർഡിൽ മുഖ്യമന്ത്രിയുടെ പ്രത്യേക തദ്ദേശ വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ആശാൻപടി കക്കാട്ടിൽ കോളനി റോഡിന്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷൈല റെജി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രമതി രവി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ്‌കുമാർ,വാർഡ് അംഗം ടി.ഡി സജി,ആസൂത്രണ സമിതി വൈസ് ചെയർമാൻ പ്രഫ.പി.കെ പ്രഭാകരക്കുറുപ്പ്, അസിസ്റ്റന്റ് എൻജിനിയർ ഉദീഷ്,പി.ആർ.സുദേവൻ, പവനൻ,അനിൽ പൂതക്കുഴി, കെ.കേശവൻ എന്നിവർ സംസാരിച്ചു.