പത്തനംതിട്ട : മൈലപ്ര പഞ്ചായത്തിലെ യൂത്ത് വോളണ്ടിയേഴ്സിനേയും ആരോഗ്യപ്രവർത്തകരേയും യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ആദരിച്ചു.കെ.യു ജനീഷ് കുമാർ എം.എൽ.എ സർട്ടിഫിക്കറ്റ് വിതരണം നടത്തി. യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.ശ്രീലേഖ, വാർഡ് മെമ്പർമാരായ എൽസി ഈശോ, പ്രേമാ സുരാജ്,പി.സി ജോൺ, സെക്രട്ടറി ശ്രീകാന്തി, ‌ഡോ.തനുജ,രാജീവൻ നായർ,എച്ച്. ഷിജില,സിബി മാത്യു,ബി.അഭിലാഷ്, സജു മണിദാസ്, ഡോ. കെകെ അജയകുമാർ എന്നിവർ സംസാരിച്ചു.