കൊടുമൺ: മുഖ്യമന്ത്രിയുടെ കൈത്താങ്ങ് പദ്ധതിയിൽ നിന്നുള്ള വായ്പ കൊടുമൺ എസ്.ബി.െഎ ബ്രാഞ്ചിൽ നിന്ന് ലഭിക്കുന്നില്ലെന്ന് പരാതി. 5000 മുതൽ 10000രൂപ വരെയാണ് കുടുംബശ്രീ അംഗങ്ങൾക്ക് വായ്പയായി ലഭിക്കേണ്ടത്. കർഷക തൊഴിലാളി പെൻഷൻ, വിധവ പെൻഷൻ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവ നൽകുന്നില്ല. ഏറെ നാളായി ഇവിടെ മാനേജരില്ല. ജീവനക്കാരും കുറവാണ്. വായ്പ, പെൻഷൻ തുകകൾ വിതരണം ചെയ്യുന്നില്ലെങ്കിൽ ബ്രാഞ്ചിന് മുന്നിൽ സത്യഗ്രഹം നടത്തുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി എ.എൻ.സലിം അറിയിച്ചു.