പത്തനംതിട്ട : ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂൺ 12ന് കുവൈറ്റിൽ നിന്നെത്തിയ തണ്ണിത്തോട് സ്വദേശിയായ 27 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ ആകെ 290 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ആരും രോഗമുക്തരായിട്ടില്ല.