പത്തനംതിട്ട: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മൺതിട്ട ഇടിഞ്ഞുവീണ് മെഴുവേലി പഞ്ചായത്ത് 12ാം വാർഡിലെ അമൻ ഭവനിൽ എ.ആർ. അനിൽ കുമാറിന്റെ വീടിന്റെ അടുക്കളയും ഷെയിഡുകളും തകർന്നു. ഇന്നലെ രാവിലെ 9 മണിയോടെയാണ് തിട്ട ഇടിഞ്ഞത്.
മൺതിട്ട നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടാളക്കാരനായ അനിൽ കുമാറിന്റെ ഭാര്യ ഷിമി അടൂർ ആർ ഡി ഒ യ്ക്ക് നേരത്തെ പരാതി നല്കിയിരുന്നു. അന്വേഷണ .റിപ്പോർട്ട് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആർ ഡി ഒ.ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്ക് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല.
മഴക്കാലമായതിനാൽ മൺതിട്ടയിൽ നിന്ന് ശക്തമായ നീരൊഴുക്കുണ്ട്. ഇവിടം നിലംപൊത്തിയാൽ കിണറും. വീടിന്റെ ബാക്കി ഭാഗവും തകരും.ഷിമിയും രണ്ട് കുട്ടികളുമാണ് ഇവിടെ താമസം..