ചെങ്ങന്നൂർ: നഗരസഭയിലെ പതിനാല് (അങ്ങാടിക്കൽ) , പതിനഞ്ച് (മലയിൽ) വാർഡുകൾ കൺടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. . ഇരു വാർഡുകളിലും രണ്ടുവീതം കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നര ആഴ്ചമുമ്പ് ഡൽഹിയിൽ നിന്ന് അങ്ങാടിക്കൽവന്ന ഒരു കുടുംബത്തിലെ പത്തും, ഏഴും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മലയിൽ വാർഡിൽ കുവൈറ്റിൽ നിന്നെത്തിയ ദമ്പതികൾക്കാണ് കൊവി‌ഡ്. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഇരു വാർഡുകളും കൺടെയിൻമെന്റ് സോണുകളാക്കിയത്. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം ഉൾപ്പെടുന്ന മൂന്നാം വാർഡ് നേരത്തെ
കൺടെയിൻമെന്റ് സോണായി
പ്രഖ്യാപിച്ചിരുന്നു പിന്നീട് നിയന്ത്രണം പിൻവലിച്ചു.