വാര്യാപുരം: വായനപക്ഷാചരണത്തിന്റെ ഭാഗമായി വാര്യാപുരം വൈ.എം.എ ലൈബ്രറിയിൽ കേരളകൗമുദി പത്രം നൽകുന്നതിന്റെ ഉദ്ഘാടനം സ്പോൺസർമാരായ ഫിലിപ്പ് മാത്യു അമ്പലത്തിങ്കൽ, സിനു ഏബ്രഹാം ഇല്ലത്തുപറമ്പിൽ എന്നിവർ ചേർന്ന് ബ്ളോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റ് എം.ബി. സത്യൻ, ലൈബ്രറി പ്രസിഡന്റ് പി.എം. ജോൺസൺ എന്നിവർക്ക് പത്രം കൈമാറി നിർവഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, വൈ.എം.എ ഭാരവാഹികളായ സാലമ്മ, ബിജി വർഗീസ്, സാം സാമുവേൽ, വിൽസൺ ചിറക്കാല, മേഴ്സി ഫിലിപ്പ്, ടി.ടി. കുഞ്ഞുകുഞ്ഞ്, ഒ.തങ്കച്ചൻ, ജോസ് ഇല്ലത്തുകാലായിൽ, അന്നമ്മ ജോർജ്, സാമുവേൽ പ്രക്കാനം, സി.എസ്. ജോർജ്, വിനോദ് മാത്യു എന്നിവർ സംസാരിച്ചു.