പത്തനംതിട്ട: കെ.എ.പി മൂന്നാം ബറ്റാലിയൻ പൊലീസ്‌ കോൺസ്റ്റബിൾ തസ്തികയിലേക്ക് ജില്ലാ പബ്ലിക് സർവീസ് കമ്മീഷന്റെ 7.5.2020ലെ PTA II(I) 167/2018 പ്രകാരമുള്ള അഡ്വൈസ് ലഭിച്ച ഉദ്യോഗാർത്ഥികളുടെ വൈദ്യപരിശോധന നാളെ കെ.എ.പി മൂന്ന് ആസ്ഥാന കാര്യാലയത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം രാവിലെ എട്ടിന് ഹാജരാകണം. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്തവർ 04734 217172 എന്ന നമ്പരിൽ ബന്ധപ്പെടണം.