ഇളമണ്ണൂർ: മരുതിമൂട് സെൻ്റ് ജോർജ് കാത്തലിക്ക് പള്ളിക്ക് മുന്നിൽ മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ സമീപവാസി കുരിശടിയിൽ മെഴുകുതിരി കത്തിക്കാൻ എത്തിയപ്പോഴാണ് കുഞ്ഞിനെ തുണിയിൽ പുതപ്പിച്ചു കിടത്തിയ നിലയിൽ കണ്ടത്. തണുപ്പിൽ നിന്ന് സംരക്ഷിക്കാൻ നാട്ടുകാർ രണ്ട് ടർക്കി ടൗവ്വലിൽ കൂടി കുഞ്ഞിനെ പുതപ്പിച്ചു. വിവരമറിഞ്ഞ് ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പ്രഫ.കെ.മോഹൻകുമാറും അടൂർ പൊലീസും എത്തി കുഞ്ഞിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷം പത്തനംതിട്ട ശിശുക്ഷേമ സമിതിക്കു കൈമാറി. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.