പത്തനംതിട്ട : കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ.മഹേശന്റെ ആത്മഹത്യയുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും അപകീർത്തി പ്പെടുത്തുവാനുള്ള നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന്. മെഴുവേലി എസ്.എൻ.ട്രസ്റ്റ് ലോക്കൽ കമ്മറ്റി വിലയിരുത്തി. എസ്. എൻ.ട്രസ്റ്റ് ലോക്കൽ ചെയർമാൻ പി.കെ. പീതാംബരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ചെയർമാൻ അഡ്വ എസ്.എം.റോയി, ശാഖാ സെക്രട്ടറി എ.എൻ. ജയപ്രകാശ്, വൈസ് പ്രസിഡന്റ് കെ, സഞ്ജീവ്, ലോക്കൽ കമ്മറ്റി അംഗം കെ.കെ. സാലു എന്നിവർ സംസാരിച്ചു.