anganvadi
വടുതല വാർഡ് 158-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിക്കുന്നു

ചവറ: പന്മന പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നു. പന്മന പഞ്ചായത്തിൽ വടുതല വാർഡിൽ 158-ാം നമ്പർ അങ്കണവാടി, വെറ്റമുക്ക് വാർഡിലെ 69 -ാം നമ്പർ അങ്കണവാടി എന്നിവയുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. വടുതല ഭാരത് ജംഗ്ഷന് സമീപം ആരംഭിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം, ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ, ജനപ്രതിനിധികളായ സജിത് രഞ്ച്, ഇ. ഹസീന, സുധാകുമാരി, ആർ. രവി, വരവിള നിസാർ, പഞ്ചായത്ത് സെക്രട്ടറി കെ. സജീവ്, ശ്രീരാജി എന്നിവർ സംസാരിച്ചു.
കുറ്റിവട്ടം ആൽത്തറയ്ക്ക് സമീപം വെറ്റമുക്ക് വാർഡിലെ 69-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജെ. അനിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. വിശ്വംഭരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം, ജനപ്രതിനിധികളായ അനിൽ ഭരതൻ, നിഷാ വാഹിദ്, നാസിമുദ്ദീൻ, കുൽസം ഷംസുദ്ദീൻ, റഷീന, പഞ്ചായത്ത് സെക്രട്ടറി കെ. സജീവ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീരാജി എന്നിവർ സംസാരിച്ചു. പഞ്ചായത്തിന്റെ 29 ലക്ഷം രൂപയാണ് അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണത്തിനായി ചെലവിട്ടത്.